12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

ജുബൈല്‍ വാഹനാപകടം: മൂന്നാമത്തെ മലയാളിയും മരിച്ചു

ജുബൈല്‍ (സൗദി അറേബ്യ): മാര്‍ച്ച് 17ന് ജുബൈല്‍ സെക്കന്‍റ് ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ രണ്ട് മലയാളികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് നാട്ടില്‍ ചികില്‍സയിലായിരുന്ന മലയാളിയും മരിച്ചു. കോഴിക്കോട് കിഴക്കുമുറി കീരാറ്റുകണ്ടിയില്‍ രാജന്‍െറ മകന്‍ രാജേഷ് (31) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന രാജേഷിനെ വിദഗ്ധ ചികില്‍സക്കായി ഒരു മാസം മുമ്പ് നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. അപകടത്തില്‍ മലപ്പുറം പരപ്പനങ്ങാടി മാപ്പൂട്ടില്‍ പള്ളിക്കല്‍ പുരക്കല്‍ ടി.പി ഹുസൈന്‍െറ മകന്‍ ടി.പി സൈതലവി (27), കോഴിക്കോട് മലാപറമ്പ് മണിച്ചേരി വീട്ടില്‍ കുമാരന്‍െറ മകന്‍ രാജീവ് കുമാര്‍ (46) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരിന്നു.സൗദി അരാംകോ കമ്പനിയുടെ ജുബൈല്‍ സെക്കന്‍റ് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ നിര്‍മാണത്തിലുള്ള എണ്ണ ശുദ്ധീകരണ ശാലയില്‍ ജോലിക്കുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. സൗദി അരാംകോ ടോട്ടല്‍ റിഫൈനിങ് ആന്‍ഡ് പെട്രോകെമിക്കല്‍ കമ്പനിക്ക് (സാറ്റോര്‍പ്) സമീപം നമ്പര്‍ 303 റോഡിലായിരുന്നു അപകടം. ഇവിടെയുള്ള സിഗ്നല്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പും ഈജിപ്ഷ്യന്‍ സഞ്ചരിച്ചിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ട മൂന്നു പേരും സൈന്‍ യുനൈറ്റഡ് അറബിയ എന്ന കമ്പനി ജീവനക്കാരാണ്. രാജീവ് കുമാര്‍ പൈപ്പിങ് സൂപ്പര്‍വൈസറും സൈതലവിയും രാജേഷും അദ്ദേഹത്തിന് കീഴിലെ ജീവനക്കാരുമാണ്.അബോധാവസ്ഥയിലായിരുന്ന രാജേഷിനെ ജുബൈല്‍ അല്‍മുന ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. മൂന്നാഴ്ചത്തെ ചികില്‍സക്ക് ശേഷമാണ് നാട്ടിലേക്ക് കൊണ്ടുപോയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com