കോഴിക്കോട്: സി.പി.എം വിമത നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി രാമചന്ദ്രന്‍ അടക്കം നാല് പേരെക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. കതിരൂര്‍ പൊന്ന്യം സ്വദേശി സനീഷ്, അഴിയൂര്‍ കോറോത്ത് റോഡ് മുഹമ്മദ് ഫസല്‍ , അഴിയൂര്‍ പാറേമ്മല്‍ മീത്തല്‍ ദില്‍ഷാദ് എന്നിവരാണ് ഇന്ന് അറസ്റ്റിലായ മറ്റുള്ളവര്‍.
രാമചന്ദ്രനെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. എന്നാല്‍ ഇന്ന് വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ചൊവ്വാഴ്ച അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും കൊലക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.
പ്രതികള്‍ക്ക് ആയുധങ്ങളും സിം കാര്‍ഡുകളും സംഘടിപ്പിച്ചു കൊടുത്തത് രാമചന്ദ്രന്‍ ആണെന്ന് പൊലീസ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍