12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

പൊതുസ്ഥലത്തെ മാലിന്യം തള്ളല്‍: കര്‍ശന നടപടിയെന്ന് പൊലീസും മുനിസിപ്പാലിറ്റിയും

മലപ്പുറം: പൊതുസ്ഥലത്തെ മാലിന്യം തള്ളലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ്.പി കെ. സേതുരാമനും മലപ്പുറം മുനിസിപ്പല്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസും അറിയിച്ചു.
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വിവിധയിടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്. എന്നാലും വാഹനങ്ങളിലും മറ്റും കൊണ്ടുവന്ന് കോഴിമാലിന്യവും പ്ളാസ്റ്റിക് മാലിന്യവും പൊതുസ്ഥലങ്ങളിലും പുഴകളിലും തള്ളുന്ന സ്ഥിതിയുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ആളുകള്‍ വാഹനങ്ങളുടെ നമ്പറും മറ്റുവിവരങ്ങളും കൈമാറിയാല്‍ ഉടന്‍ നടപടി സ്വീകരിക്കും. പൊതുസ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും എസ്.പി പറഞ്ഞു.
പൊതുസ്ഥലത്തെ മാലിന്യം തള്ളലുമായി ബന്ധപ്പെട്ട് നാലുമാസത്തിനിടെ 88 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മുനിസിപ്പല്‍ സെക്രട്ടറി പറഞ്ഞു. ഇതില്‍ 56 പേരില്‍നിന്ന് പിഴ ഇനത്തില്‍ 26,000 രൂപയിലേറെ ഈടാക്കി. രണ്ട് പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് സെക്രട്ടറി പറഞ്ഞു. പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതായ പരാതി ലഭിക്കുന്ന മുറക്ക് ഹോട്ടലുകളില്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com