12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ജില്ലയില്‍ 87.9 ശതമാനം വിജയം

കോട്ടയം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 87.9ശതമാനം വിജയം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഒന്ന്, രണ്ട് പാര്‍ട്ടുകളില്‍ 92.34 ശതമാനവും ആകെ 82.09 ശതമാനവും പേര്‍ ജയിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ രജിസ്റ്റര്‍ ചെയ്ത 19493 വിദ്യാര്‍ഥികളില്‍ 19451പേര്‍ പരീക്ഷക്ക് ഹാജരായതില്‍ 17097 പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 233 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി.
വി.എച്ച്.എസ്.ഇയില്‍ പരീക്ഷക്കിരുന്ന 1854 പേരില്‍ 1522 പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. ടെക്നിക്കല്‍ സ്കൂളില്‍ 69.14 ശതമാനവും ഓപണ്‍ സ്കൂളില്‍ 66.39 ശതമാനവുമാണ് ജയം. ടെക്നിക്കല്‍ സ്കൂളില്‍ പരീക്ഷക്കിരുന്ന 175 കുട്ടികളില്‍ 121 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. ഓപണ്‍ സ്കൂളില്‍ പരീക്ഷക്കിരുന്ന 1705ല്‍ 1132 പേര്‍ക്കാണ് ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിഞ്ഞത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com