12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

അരിക്കും പച്ചക്കറിക്കും വില ഉയരുന്നു

പീരുമേട്: പൊതുവിപണിയില്‍ അരിക്കും പച്ചക്കറിക്കും വില കുതിച്ചുയരുന്നു. പച്ചക്കറിയുടെ വില ദിനംപ്രതി വര്‍ധിക്കുകയാണ്. ആന്ധ്രയില്‍ നിന്ന് അരിയുടെ വരവ് കുറഞ്ഞതാണ് അരി വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. കുത്തരി കിലോക്ക് രണ്ട് രൂപ വരെ ഉയര്‍ന്നു. 22 രൂപയുള്ള വടി അരി എന്ന പേരിലുള്ള കുത്തരിക്ക് 24 മുതല്‍ 25 രൂപ വരെയായി.
തമിഴ്നാട്ടില്‍ 12 മണിക്കൂറോളം പവര്‍കട്ട് ഉള്ളതിനാല്‍ ജലസേചനം നിലച്ചത് പച്ചക്കറി ഉല്‍പ്പാദനത്തെ ബാധിച്ചു. ഇത് വിലവര്‍ധനക്ക് ഇടയാക്കുന്നു. ബീന്‍സ് 40 രൂപയില്‍ നിന്ന് 70 ആയി ഉയര്‍ന്നു. കാരറ്റ് 24 ല്‍ നിന്ന് 40 ആയും വെണ്ടക്കക്ക് 10രൂപ വര്‍ധിച്ച് 25 ആയും കാബേജ് 20 ആയിരുന്നത് 35 ആയും ഉയര്‍ന്നു. പച്ചമുളക് 28 ല്‍ നിന്ന് 32 രൂപയായും പടവലങ്ങ 18 ല്‍ നിന്ന് 24 ആയും ഉയര്‍ന്നു. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തുന്നതിന്‍െറ അളവും കുറഞ്ഞിട്ടുണ്ട്. ജലസേചന സൗകര്യം ഇല്ലാത്തതിനാല്‍ കൃഷി ഉണങ്ങി കരിയുകയാണ്. ഉല്‍പ്പാദന നഷ്ടം നേരിടുന്നതിനാല്‍ കൃഷിക്കാര്‍ക്ക് വന്‍സാമ്പത്തിക നഷ്ടം വരുത്തുന്നു. അതേസമയം ആന്ധ്രയില്‍ നിന്നെത്തുന്ന ഉള്ളി, സ വാള, കിഴങ്ങ് ഉള്‍പ്പെടെയുള്ളവക്ക് വിലക്കയറ്റം ഉണ്ടായിട്ടില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com