12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

പകര്‍ച്ചവ്യാധി നിയന്ത്രണം: നഗരസഭാ പരിധിയില്‍ കര്‍മപദ്ധതി നടപ്പാക്കും

കാസര്‍കോട്: നഗരസഭയുടെയും ആരോഗ്യവകുപ്പിന്‍െറയും ആഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് വിപുലമായ കര്‍മപരിപാടി നടപ്പാക്കുന്നു. മേയ് 17ന് രാവിലെ എട്ടിന് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മുനിസിപ്പല്‍തല ശുചീകരണ പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍െറ ചുമതല വഹിക്കുന്ന വൈസ് ചെയര്‍പേഴ്സന്‍ താഹിറ സത്താര്‍ നിര്‍വഹിക്കും.
നഗരസഭയിലെ 38 വാര്‍ഡുകളിലും വാര്‍ഡ്തല ശുചിത്വ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പ്രസ്തുത കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വാര്‍ഡ്തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ഏരിയ മോപ്പിങ് തയാറാക്കും. ഓവുചാലുകള്‍ വൃത്തിയാക്കും. മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ സംസ്കരിക്കും. ഉറവിട മാലിന്യ സംസ്കരണത്തിനായി പൈപ്പ് കമ്പോസ്റ്റിങ്, മണ്ണിര കമ്പോസ്റ്റിങ്, ബയോഗ്യാസ് പ്ളാന്‍റ് എന്നിവ സ്ഥാപിക്കും.
ഓഫിസ് സമുച്ചയങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ ശുചീകരണം ഉറപ്പുവരുത്തും. ഉറവിട നശീകരണത്തിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, നഴ്സിങ് വിദ്യാര്‍ഥികള്‍ എന്നിവരുടെയും നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തും. അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കുകയും പരിശോധനക്ക് വിധേയരാക്കുകയും ചെയ്യും.
തുരുത്തി, ചാല, ജെ.പി കോളനി, ചെന്നിക്കര തുടങ്ങിയ കവുങ്ങുതോട്ടം മേഖലയില്‍ തോട്ടം ഉടമകളെ വിളിച്ചുവരുത്തി പ്രത്യേകം ബോധവത്കരണം നടത്തും. ജലജന്യ രോഗങ്ങളുടെ നിയന്ത്രണത്തിനായി കിണറുകള്‍ ക്ളോറിനേറ്റ് ചെയ്യും.
ബോധവത്കരണത്തിന്‍െറ ഭാഗമായി ജനപ്രതിനിധികളുടെ റോഡ് ഷോ മേയ് അവസാനവാരത്തില്‍ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, പൈനാപ്പിള്‍ എന്നിവ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. 40 മൈക്രോണില്‍ കുറവുള്ള പ്ളാസ്റ്റിക് വില്‍ക്കുന്നവര്‍ക്ക് പിഴ ചുമത്തും. നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, അടുക്കത്ത്ബയല്‍, തളങ്കര, കോട്ടക്കണ്ണി തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകളില്‍ ഗപ്പി മത്സ്യങ്ങള്‍ നിക്ഷേപിക്കും. കൊതുകിന്‍െറ സാന്ദ്രത തിട്ടപ്പെടുത്തുന്നതിന് ആഴ്ചയിലൊരിക്കല്‍ വെക്ടര്‍ സര്‍വേ നടത്തും. ബോധവത്കരണത്തിന്‍െറ ഭാഗമായി എല്ലാ വാര്‍ഡുകളിലും ആരോഗ്യ സെമിനാര്‍ നടത്തും.
യോഗത്തില്‍ മുനിസിപ്പല്‍ സെക്രട്ടറി ഇ. പത്മകുമാര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ വിശദീകരിച്ചു. വൈസ് ചെയര്‍പേഴ്സന്‍ താഹിറ സത്താര്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ സൈബുന്നിസ ഹനീഫ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ ആയിഷത്ത് റുമൈസ, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജയ, വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപാലകൃഷ്ണ, യൂസുഫ് മാസ്റ്റര്‍, ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളായ നൈമുന്നിസ, സുമയ്യ മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. എച്ച്.എസ് രഘുനാഥന്‍ സ്വാഗതവും രാജഗോപാല്‍ നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com