12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

സാംസ്കാരിക നായകര്‍ പ്രതികരിക്കാത്തത് അദ്ഭുതം -മുഖ്യമന്ത്രി

സാംസ്കാരിക നായകര്‍ പ്രതികരിക്കാത്തത് അദ്ഭുതം  -മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കുവരെ പ്രതികരിച്ചിരുന്ന സാംസ്കാരികനായകര്‍ മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത കാര്യങ്ങളില്‍ പ്രതികരിക്കാത്തത് അദ്ഭുതകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പിടികൂടാത്ത കാലം പോയി. ഫസല്‍വധം, ഷുക്കൂര്‍ വധം എന്നിവയില്‍ ഈ മാറ്റം കാണാം. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ സാംസ്കാരികനേതാക്കളുടെ പ്രതികരണമില്ലാത്തതിനെക്കുറിച്ച ചോദ്യത്തിന് അത് അവരോട് ചോദിക്കണമെന്നായിരുന്നു മറുപടി. പ്രതികരിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമോയെന്ന് ചോദിച്ചപ്പോള്‍ പ്രതികരിക്കുന്നവര്‍ക്കും പ്രതികരിക്കാത്തവര്‍ക്കും സംരക്ഷണം നല്‍കുമെന്നായിരുന്നു മറുപടി. എവിടെനിന്നാണ് ഭീഷണിയെന്ന് എല്ലാവര്‍ക്കുമറിയാം. സംരക്ഷണം കൊടുത്ത് പ്രതികരിപ്പിക്കേണ്ട നാടല്ല കേരളം. കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാനും കബളിപ്പിക്കാനും കഴിയില്ല. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കൊലപാതകരാഷ്ട്രീയത്തില്‍ യു.ഡി.എഫ് വിശ്വസിക്കുന്നില്ലെന്നും ആരേയും പഴിചാരാന്‍ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ജബ്ബാര്‍ വധത്തില്‍ യഥാര്‍ഥ പ്രതികളെ മാറ്റി കേസെടുക്കാന്‍ നേരത്തെ ശ്രമിച്ചു. എന്നാല്‍ കോടതിയില്‍ പോയപ്പോള്‍ സി.പി.എമ്മുകാര്‍ അകത്തായി. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്നാണ് പറഞ്ഞത്. ഷുക്കൂര്‍ വധത്തില്‍ മുഴുവന്‍ വിവരങ്ങളും പുറത്തുവന്നിട്ട് സി.പി.എമ്മിന് നിഷേധിക്കാനായിട്ടില്ല. ഒഞ്ചിയത്തെ നാല് വര്‍ഷത്തെ ചരിത്രം കുട്ടികള്‍ക്ക് പോലുമറിയാം. കൊലപാതകരാഷ്ട്രീയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരായാലും പുറത്തുകൊണ്ടുവരും -മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com