കൊച്ചി: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ റെക്കോഡ് വിജയം. പരീക്ഷയെഴുതിയ 27516 പേരില്‍ 24998 വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 90.85. കഴിഞ്ഞ വര്‍ഷം 86.28 ശതമാനമായിരുന്നു വിജയം. 2010ല്‍ 80.73 ശതമാനവും.
372 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി. കഴിഞ്ഞ വര്‍ഷം 373 പേര്‍ ഈ നേട്ടം കൈവരിച്ചിരുന്നു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയവരുടെ എണ്ണത്തില്‍ ജില്ല രണ്ടാമതാണ്. തൃശൂരാണ് (383) മുന്നില്‍.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നൂറുമേനി കൊയ്ത സ്കൂളുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചു. 14 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. 181 സ്കൂളുകളില്‍നിന്നായി 27594 വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്.
ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ജില്ല മികച്ച വിജയം സ്വന്തമാക്കി. 93.63 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം 89.94 വിജയമാണ് ജില്ലയിലെ മൂന്ന് സ്കൂളുകള്‍ സ്വന്തമാക്കിയത്. പരീക്ഷ എഴുതിയ 455 വിദ്യാര്‍ഥികളില്‍ 426 പേര്‍ ഉപരിപഠന യോഗ്യത നേടി. 24പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് സ്വന്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ളസ് നേടാനും ജില്ലക്കായി.
ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 5512 പേരില്‍ 2956 പേര്‍ ഉപരിപഠന യോഗ്യത നേടി. 53.63 ശതമാനം വിജയം. ഓപണ്‍ സ്കൂള്‍ വിഭാഗത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 41.31 ആയിരുന്നു വിജയം.
ഡി പ്ളസ് ഗ്രേഡ് വരെ നേടിയവര്‍ക്കാണ് ഉപരിപഠനത്തിന് യോഗ്യത. ഹയര്‍സെക്കന്‍ഡറിയില്‍ 1722 പേര്‍ എ ഗ്രേഡും. 3314 പേര്‍ ബി പ്ളസ് ഗ്രേഡും 4830 പേര്‍ ബി ഗേഡ്രും നേടി. 6230 പേര്‍ സി പ്ളസും 8052 പേര്‍ സിയും 479 പേര്‍ ഡി പ്ളസ് ഗ്രേഡും നേടി.
ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 66 പേര്‍ എ ഗ്രേഡ് നേടിയപ്പോള്‍ 69 പേര്‍ ബി പ്ളസ് നേടി. ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയവര്‍ ആരുമില്ല. ആറുപേര്‍ എ ഗ്രേഡും 20 പേര്‍ ബി പ്ളസ് ഗ്രേഡും സ്വന്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍