12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

നൂറുമേനി സ്കൂളുകള്‍

കൊച്ചി: നൂറുമേനി വിജയം കൊയ്ത സ്കൂളുടെ എണ്ണത്തില്‍ ജില്ലയില്‍ ഇരട്ടി വര്‍ധന. കഴിഞ്ഞ വര്‍ഷം ഏഴ് സ്കൂളുകളായിരുന്നത് ഇത്തവണ 14 ആയി. 117 പേരെ പരീക്ഷക്കിരുത്തി 100 ശതമാനം നേട്ടംകൊയ്ത ആലുവ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് ശ്രദ്ധേയ നേട്ടം കൈവരിച്ചത്. നൂറുമേനി കൊയ്ത സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി എച്ച്.എസ്.എസിലാണ്. ഇവിടെ പരീക്ഷ എഴുതിയ 320 പേരും ഉപരിപഠന യോഗ്യത നേടി. 100 ശതമാനം വിജയം കൊയ്തവയില്‍ ഒരു സര്‍ക്കാര്‍ സ്കൂളും നാല് എയ്ഡഡ് സ്കൂളുകളും എട്ട് അണ്‍ എയ്ഡഡ് സ്കൂളുകളും ഒരു സ്പെഷല്‍ സ്കൂളും ഉള്‍പ്പെടും.
100ശതമാനം വിജയം കൊയ്ത സ്കൂളുകള്‍ (വിജയിച്ചവരുടെ എണ്ണം)

സര്‍ക്കാര്‍
ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആലുവ (117)

എയ്ഡഡ്
എസ്.എന്‍.ഡി.പി എച്ച്.എസ്.എസ് ഉദയംപേരൂര്‍ (320)
എസ്.എന്‍.ഡി.പി എച്ച്.എസ്.എസ് മൂവാറ്റുപുഴ (244)
എസ്.എച്ച്.എച്ച്.എസ്.എസ് തേവര (278)
സെന്‍റ് അഗസ്റ്റിന്‍സ് സി.ജി.എച്ച്.എസ്.എസ് കോതമംഗലം (148)

അണ്‍ എയ്ഡഡ്
രാജഗിരി എച്ച്.എസ്.എസ് കളമശേരി (98)
നിര്‍മല ഇംഗ്ളീഷ് മീഡിയം എച്ച്.എസ്.എസ് മൂവാറ്റുപുഴ (98)
നിര്‍മല ഇ.എം.എച്ച്.എസ്.എസ് ആലുവ (42)
മേരിമാതാ ഇ.എം.എച്ച്.എസ്.എസ് തൃക്കാക്കര (94)
സെന്‍റ് ആന്‍സ് എച്ച്.എസ്.എസ്, ഏലൂര്‍ (118)
ബാപുജി ഇ.എം.എച്ച്.എസ്.എസ് കൂത്താട്ടുകുളം (18)
ഇന്‍ഫന്‍റ് ജീസസ് എച്ച്.എസ്.എസ് വാഴക്കുളം (22)
വിദ്യാധിരാജ വിദ്യാഭവന്‍ എച്ച്.എസ്.എസ് ആലുവ (126)
സെന്‍റ് ക്ളാരെ സ്കൂള്‍ ഫോര്‍ ഡെഫ് മാണിക്കമംഗലം, കാലടി (19)


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com