തൃശൂര്‍: തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. കഴിഞ്ഞ 35 വര്‍ഷമായി ഇടതു മുന്നണി ഭരിച്ചിരുന്ന പഞ്ചായത്താണിത്.
11ാം വാര്‍ഡായ കാളക്കല്ലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ലീഷ്മ സി.പി.ഐ സ്ഥാനാര്‍ഥിയെ 289 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 17 വര്‍ഡുകളുള്ള പഞ്ചായത്തില്‍ ഇതോടെ യു.ഡി.എഫിന് ഒമ്പത് സീറ്റുകളായി. ഇടതുമുന്നണിക്ക് എട്ട് അംഗങ്ങളാണുള്ളത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍