പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയിലെ 32-ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം. 191 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വെള്ളാട്ട് മോഹനന്‍ മുതിര്‍ന്ന നേതാവും കെപിസിസി അംഗവുമായ യു.ഡി.എഫിലെ സി. സേതുമാധവനെയാണ് പരാജയപ്പെടുത്തിയത്.
507 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. യുഡിഎഫിന് 316 വോട്ട് ലഭിച്ചു. അഞ്ച് വോട്ട് അസാധുവായി.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ 85 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഇതോടെ നഗരസഭയില്‍ എല്‍.ഡി.എഫിന് 18ഉം യു.ഡി.എഫിന് 16ഉം അംഗങ്ങളായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍