May 23 Thu 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

പുതിയ പ്രത്യക്ഷ നികുതി നിയമം: പാര്‍ലമെന്ററി സമിതിയുടെ ശിപാര്‍ശകള്‍ സ്വീകരിക്കും

പുതിയ പ്രത്യക്ഷ നികുതി നിയമം: പാര്‍ലമെന്ററി സമിതിയുടെ ശിപാര്‍ശകള്‍ സ്വീകരിക്കും

ന്യൂദല്‍ഹി: പുതിയ പ്രത്യക്ഷ നികുതി നിയമത്തില്‍ പാര്‍ലമെന്ററി സമിതി നിര്‍ദേശിക്കുന്ന ഭേദഗതികള്‍ ഭൂരിഭാഗവും അംഗീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി. 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ നിലവില്‍ വരുമെന്ന് കരുതുന്ന പുതിയ നിയമം ഭവന വായ്പാ തിരിച്ചടവ് തുകയ്ക്കുന്ന നികുതി കിഴിവ് ഉള്‍പ്പെടെ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ധനമന്ത്രിയുടെ പ്രസ്താവന നികുതിദായകര്‍ക്ക് ഏറെ ആശ്വാസമാണ് നല്‍കുന്നത്.

പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ പുതിയ പ്രത്യക്ഷ നികുതി നിയമം അംഗീകാരത്തിനായി കൊണ്ടുവന്നിട്ടുണ്ട്. ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി ആദായ നികുതി കിഴിവ് പരിധി നിലവിലെ രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാക്കണമെന്ന് ശിപാര്‍ശ ചെയ്തതിനു പുറമെ സ്ലാബുകള്‍ ഉയര്‍ത്തണമെന്നും നിര്‍ദേശിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com