ആത്മഹത്യാ മുനമ്പിലെത്തിയവര്‍ക്ക് ഒ.ഐ.സി.സി. ഹെല്‍പ്ലൈന്‍ തുറന്നു

മസ്കത്ത്: ഒമാനില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്ന ആത്മഹത്യാ പ്രവണതക്ക് എതിരെ ഒ.ഐ.സി.സി. സംഘടിപ്പിക്കുന്ന ബോധവത്കരണ കാമ്പയിന്‍െറ ഭാഗമായി ഹെല്‍പ്ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു. വാദികബീര്‍ ഗോള്‍ഡന്‍ കാസില്‍ ഹോട്ടലില്‍ കെ. സുധാകരന്‍ എം.പി., മുന്‍ പാര്‍ലമെന്‍റംഗം ഡോ. കെ.എസ്. മനോജ് എന്നിവര്‍ കാമ്പയിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. അണുകുടുംബങ്ങളില്‍ ഉയര്‍ന്നുവരുന്ന സുരക്ഷിതത്വബോധമില്ലായ്മയാണ് ആത്മഹത്യകളിലേക്ക് നയിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു. മുമ്പ് കൂട്ടുകുടുംബങ്ങളില്‍ തങ്ങളുടെ വ്യഥകള്‍ ഉള്ളുതുറന്ന് പങ്കുവെക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍, ന്യൂക്ളിയര്‍ കുടുംബങ്ങളില്‍ എല്ലാ വ്യഥകളും ഉള്ളിലേറ്റി വീര്‍പ്പുമുട്ടുന്നവരാണ് ആത്മഹത്യയില്‍ അഭയം തേടുന്നത്. ഈ അവസരത്തില്‍ ‘അയല്‍വാസിയെ അറിഞ്ഞാല്‍, കഴുത്തിലെ കുരുക്കഴിക്കാം’ എന്ന് ഒ.ഐ.സി.സി. മുന്നോട്ടുവച്ച മുദ്രാവാക്യം കാലോചിതമാണെന്നും അദ്ദേഹം പറഞ്ഞു.
ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്നവരും മാനസികസംഘര്‍ഷം അനുഭവിക്കുന്നവരുമായ പ്രവാസികള്‍ക്ക് 96054130, 96051574 എന്നീ ഹെല്‍പ്ലൈന്‍ നമ്പറുകളിലും എംബസിയുടെ ഹെല്‍പ് ഡെസ്കില്‍ 24695981 എന്ന നമ്പറിലും ബന്ധപ്പെടാമെന്ന് സംഘാകടര്‍ അറിയിച്ചു. യോഗത്തില്‍ ഒ.ഐ.സി.സി. പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍ അധ്യക്ഷനായിരുന്നു. കണ്ണൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ. പ്രമോദ്, ചിറക്കല്‍ ബ്ളോക്ക് പ്രസിഡന്‍റ് കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ഒ. ഉമ്മന്‍ സ്വാഗതവും കെ. ലാജുദ്ദീന്‍ നന്ദിയും പറഞ്ഞു. അടുത്തമാസം 14 വരെ നീളുന്ന കാമ്പയിന്‍ കാലത്ത് നടപ്പാക്കുന്നത്. ഇതിനായി രൂപവത്കരിച്ച ഡോക്ടര്‍മാരുടെ പാനലിനെ നിയന്ത്രിക്കുന്നത് മുന്‍ പാര്‍ലമെന്‍റംഗം ഡോ. കെ.എസ്. മനോജ് ആയിരിക്കും. കാമ്പയിന്‍െറ അടുത്തഘട്ടമെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ലഘുലേഖ വിതരണം ആരംഭിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus