മലയാളംവിങ് ഇംഗ്ളീഷ് സ്പെല്ലിങ് മല്‍സരം 18ന്Published on Wed, 05/16/2012 - 10:32 ( 1 year 4 weeks ago)
മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ക്ളബ് മലയാളംവിങ് സംഘടിപ്പിക്കുന്ന ഇംഗ്ളീഷ് സ്പെല്ലിങ് മല്‍സരം വെള്ളിയാഴ്ച അല്‍ഫലജ് ഹോട്ടലിലെ ലേ ഗ്രാന്‍ഡ് ഹാളില്‍ നടക്കും. രാവിലെ എട്ടരക്ക് ആരംഭിക്കുന്ന മല്‍സരത്തില്‍ രാജ്യത്തെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 12,00 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സ്പെല്‍ ബീ എന്ന പേരില്‍ സ്പ്പെല്ലിങ് മല്‍സരം സംഘടിപ്പിക്കുന്ന ശങ്കര്‍ നാരായണ്‍, ശിശിര്‍ രാമമൂര്‍ത്തി, വിക്രം നായക് എന്നിവര്‍ ഇന്ത്യയില്‍ നിന്ന് മല്‍സരം നിയന്ത്രിക്കാനെത്തും. അഞ്ചാം ക്ളാസ് മുതല്‍ പ്ളസ്ടുവരെയുള്ള വിദ്യാര്‍ഥികളാണ് വിവിധ വിഭാഗങ്ങളിലായി മല്‍സരത്തില്‍ മാറ്റുരക്കുക. സുല്‍ത്താന്‍ സ്കൂള്‍, അമേരിക്കന്‍ ബ്രിട്ടിഷ് അക്കാദമി, ശ്രീലങ്കന്‍ സ്കൂള്‍, പാകിസ്താന്‍ സ്കൂള്‍, ബംഗ്ളദേശ് സ്കൂള്‍, മസ്കത്ത്, അല്‍ഗൂബ്ര, ദാര്‍സൈത്, സീബ്, നിസ്വ, മബേല, വാദികബീര്‍, റുസ്താഖ്, ഇബ്ര തുടങ്ങിയ ഇന്ത്യന്‍ സ്കൂളുകളും മല്‍സരത്തില്‍ സ്പെല്ലിങ് വിജ്ഞാനത്തിന്‍െറ മാറ്റുരക്കുമെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍