സിഡ്നി: പാപ്വന്യൂഗിനിയില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്റ്റര്‍ സ്കെയ്ലില്‍ ആറു രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ന്യൂ ബ്രിട്ടണ്‍ മേഖലയിലാണു ഭൂചലനം അനുഭവപ്പെട്ടത്.
സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രാദേശികസമയം, രാവിലെ 11 മണിയോടെയാണ് ഭൂചലനമുണ്ടായത്. ലോകത്ത് ഏറ്റവുമധികം ഭൂചലനം ഉണ്ടാകുന്ന പസഫിക് റിംഗ് ഓഫ് ഫയറിലാണു പാപ്വന്യൂഗിനി സ്ഥിതി ചെയ്യന്നത്. 1998 ല്‍ ഇവിടെയുണ്ടായ ഭൂചലനത്തില്‍ രണ്ടായിരത്തിലധികം പേരാണു മരിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍