തൃശൂര്‍: മാടക്കത്തറ 400 കെ.വി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണി ചെയ്ത ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ് ചെയ്യുന്നതിനാല്‍ ബുധനാഴ്ച തൃശൂരിലും മലബാറിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. ഉച്ചക്ക് ഒന്നിനും വൈകീട്ട് നാലിനുമിടെ അരമണിക്കൂറാണ് ലോഡ് ഷെഡിങ്. പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂര്‍ മേഖലയില്‍ മാത്രമായിരിക്കും നിയന്ത്രണം. ഇത് ഒഴിവാക്കാന്‍ പരമാവധി ശ്രമം നടക്കുന്നുണ്ടെന്നും എക്സി. എന്‍ജിനീയര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍