തൃശൂര്‍: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിവരുന്ന അന്വേഷണത്തില്‍ ഒരു ഭിന്നതയുമില്ലെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്. അന്വേഷണവുമായി സഹകരിക്കാന്‍ നിരവധി പൊലീസുകാര്‍ സ്വമേധയാ മുന്നോട്ടുവന്നിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് നേരത്തെ തന്നെ വിട്ടിട്ടുള്ളതാണ്. 'തൃശിവപേരൂര്‍ സത്സംഗി'ന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. രാഷ്ട്രീയ കൊലപാതകമാണ് സംഭവിച്ചതെന്ന് ഡി.ജി.പി പറഞ്ഞു. രണ്ടുപേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്. ആയുധങ്ങളും കണ്ടെടുക്കാനായി.
ഗൂഢാലോചനയില്‍ പങ്കെടുക്കുന്നത് കൃത്യനിര്‍വഹണവുമായി ബന്ധമുള്ള കുറ്റമാണ്. നേരിട്ട് ആക്രമണത്തില്‍ പങ്കെടുക്കണമെന്നില്ല. ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍