Wed, 05/16/2012 - 00:58 ( 1 year 6 daysago)
രഞ്ജിത് മഹേശ്വരിക്ക് സ്വര്‍ണം
(+)(-) Font Size
രഞ്ജിത് മഹേശ്വരിക്ക്  സ്വര്‍ണം

ചോന്‍ബുരി (തായ്ലന്‍ഡ്): ഏഷ്യന്‍ ഗ്രാന്‍ഡ് പ്രീ അത്ലറ്റിക്സിന്റെ മൂന്നാംപാദത്തില്‍ മലയാളി താരം രഞ്ജിത് മഹേശ്വരിക്ക് സ്വര്‍ണം. 16.46 മീറ്റര്‍ ചാടിയാണ് പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് ഒന്നാമതായത്. പുരുഷ വിഭാഗം 4ഃ400 മീറ്റര്‍ റിലേയില്‍ മലയാളികളായ ജിതിന്‍ പോള്‍, ബിബിന്‍ മാത്യു, കുഞ്ഞുമുഹമ്മദ് എന്നിവരുള്‍പ്പെട്ട ടീം സ്വര്‍ണം നേടി. വനിതകളുടെ 4ഃ400 മീറ്റര്‍ റിലേയിലും ഇന്ത്യക്കാണ് സ്വര്‍ണം. പുരുഷവിഭാഗം 800 മീറ്ററില്‍ സജീഷ് ജോസഫും 400 മീറ്ററില്‍ കുഞ്ഞുമുഹമ്മദും വെള്ളി നേടി. വനിതകളുടെ ലോങ്ജംപില്‍ 6.50 മീറ്റര്‍ ചാടിയ മയൂഖാ ജോണിയും വെള്ളി മെഡലിലൊതുങ്ങി. 800 മീറ്ററില്‍ സിനിമോള്‍ പൗലോസും 400 മീറ്ററില്‍ എം.ആര്‍. പൂവമ്മയും വെള്ളി നേട്ടത്തിലെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus