വടകര: ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ചില പ്രാദേശിക സി.പി.എം നേതാക്കളെ ചോദ്യംചെയ്തതായി അറിയുന്നു. ഒഞ്ചിയം മേഖലയിലെ പല നേതാക്കളെയും പ്രത്യേക അന്വേഷണസംഘം വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിയുകയാണ്. ചന്ദ്രശേഖരനുമായി പാര്‍ട്ടി പിളര്‍ന്നശേഷം വലിയതോതില്‍ ശത്രുത വെച്ചുപുലര്‍ത്തിയ നേതാക്കളെയാണ് പ്രധാനമായും ചോദ്യംചെയ്തത്.
ചന്ദ്രശേഖരന്റെ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയവരെയും ചോദ്യംചെയ്തതായി അറിയുന്നു. സി.പി.എം മുന്‍ ഒഞ്ചിയം ഏരിയാസെക്രട്ടറിയെ കഴിഞ്ഞദിവസം ചോദ്യംചെയ്തതായാണ് അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗത്തെ കസ്റ്റഡിയില്‍ എടുത്തതായാണ് അറിയുന്നത്.
ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയന്‍ കണ്ടി രവീന്ദ്രനെ അറസ്റ്റ്ചെയ്തതായി അറിഞ്ഞതോടെ ഓര്‍ക്കാട്ടേരിയില്‍ ജനം തമ്പടിക്കാന്‍ തുടങ്ങി. ഓര്‍ക്കാട്ടേരിയില്‍ കട നടത്തുയാളാണ് രവീന്ദ്രന്‍. രവീന്ദ്രന്റെ വീടിനു ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കയാണ്.സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. രാത്രി ഏഴുമണിയോടെ ഓര്‍ക്കാട്ടേരിയിലെ കടകള്‍ പൊലീസ് അടപ്പിച്ചു. നാടുനീളെ അക്രമം നടക്കുന്നതായുള്ള പ്രചാരണം നാട്ടുകാരെ ഭീതിയിലാഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍