Wed, 05/16/2012 - 00:12 ( 1 year 1 weekago)
ദല്‍ഹി സെമിയിലേക്ക്
(+)(-) Font Size
ദല്‍ഹി സെമിയിലേക്ക്

ന്യൂദല്‍ഹി: പഞ്ചാബ് കിങ്സ് ഇലവനെ അഞ്ചു വിക്കറ്റിന് തോല്‍പിച്ച് ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ഐ.പി.എല്‍ സെമി ഫൈനലില്‍ സ്ഥാനം ഉറപ്പാക്കി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. ഒരോവര്‍ ബാക്കിയിരിക്കെ ദല്‍ഹി 140 റണ്‍സ് നേടി ജയം ആഘോഷിച്ചു. 49 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്ന മഹേല ജയവര്‍ധനെയാണ് വിജയശില്‍പി. 10 പന്തില്‍ 19 റണ്‍സെടുത്ത ഇര്‍ഫാന്‍ പത്താനും പുറത്തായില്ല. 29 പന്തില്‍ 34 റണ്‍സടിച്ച നമാന്‍ ഓജയുടേതാണ് മറ്റൊരു നിര്‍ണായക സംഭാവന. പഞ്ചാബിന് വേണ്ടി പര്‍വീന്ദര്‍ അവാന മൂന്ന് വിക്കറ്റെടുത്തു.
35 പന്തില്‍ 40 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഡേവിഡ് ഹസി ആതിഥേയരുടെ ടോപ് സ്കോററായി. 12 പന്തില്‍ 21 റണ്‍സാണ് ഓപണര്‍ മന്ദീപ് സിങ് നേടിയത്. മറ്റാര്‍ക്കും കാര്യമായി സ്കോര്‍ ചെയ്യാനായില്ല. ദല്‍ഹിക്കുവേണ്ടി ഉമേഷ് യാദവ് മൂന്നും വരുണ്‍ ആരോണ്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
ആദ്യ രണ്ട് ഓവറില്‍ ജ്വലിച്ച ദല്‍ഹി ബാറ്റിങ് നിര ഇടക്ക് തകര്‍ച്ച നേരിട്ടു. മൂന്നാം ഓവറില്‍ ഡേവിഡ് വാര്‍നറും (14) നാലാം ഓവറില്‍ ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗും (എട്ട്) പുറത്തായി. വേണുഗോപാല്‍ റാവുവും (ഏഴ്) റോസ് ടെയ്ലറും മടങ്ങിയശേഷം ജയവര്‍ധനെയും ഓജയും ടീമിനെ വിജയ തീരത്തേക്ക് നയിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus