Tue, 05/15/2012 - 23:59 ( 1 year 1 weekago)
ഒസ്ബേ ബഗാനിലേക്ക്
(+)(-) Font Size
ഒസ്ബേ ബഗാനിലേക്ക്

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെ കല്‍ക്കത്താ ഫുട്ബാള്‍ ലീഗില്‍ കിരീടത്തിലെത്തിച്ചതിനു പിന്നാലെ ഈസ്റ്റ് ബംഗാള്‍ ക്യാപ്റ്റന്‍ ടോള്‍ഗായ് ഒസ്ബേ മോഹന്‍ ബഗാനിലേക്ക് കൂടുമാറുന്നു. മുഹമ്മദന്‍ സ്പോര്‍ട്ടിങ്ങിനെതിരെ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് ജയിച്ചുകയറിയാണ് ഈസ്റ്റ്ബംഗാള്‍ സി.എഫ.്എല്‍ കിരീടം സ്വന്തമാക്കിയത്. ഈ മത്സരത്തില്‍ ഹാട്രിക് നേടി മികവുകാട്ടിയ ഒസ്ബേ മണിക്കൂറുകള്‍ക്കകമാണ് ഈസ്റ്റ് ബംഗാളിന്‍െറ ബദ്ധവൈരികളായ ബഗാന്‍െറ അണിയിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ച് കാണികളെ ഞെട്ടിച്ചത്.
ടീം കല്‍ക്കത്താ ലീഗ് കിരീടം നേടിയ സന്തോഷത്തില്‍ ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ തെരുവില്‍ ആഹ്ളാദപ്രകടനം നടത്തുമ്പോള്‍ മോഹന്‍ ബഗാന്‍ അധികൃതര്‍ നഗരത്തിലെ തങ്ങളുടെ ആസ്ഥാനത്ത് തിരക്കിട്ട് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുകയായിരുന്നു. ഈ വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ ബഗാന്‍ ക്ളബ് പ്രസിഡന്‍റ് ടുട്ടു ബോസ് അടക്കമുള്ളവര്‍ക്കൊപ്പം ആസ്ട്രേലിയക്കാരനായ ഒസ്ബേ സന്നിഹിതനായതു കണ്ട് മാധ്യമപ്രവര്‍ത്തകര്‍ അന്തംവിട്ടു. ഒസ്ബേ മോഹന്‍ ബഗാനുമായി കരാറൊപ്പിടാന്‍ ധാരണയായതായി ബോസിന്‍െറ പ്രഖ്യാപനം ഉടന്‍ എത്തിയതോടെയാണ് ഈ ആകാംക്ഷക്ക് അറുതിയായത്. ക്ളബില്‍നിന്ന് പടിയിറങ്ങി ബ്രസീലിയന്‍ സ്ട്രൈക്കര്‍ ജോസ് ബാരേറ്റാക്ക് പകരക്കാരനായാണ് ഒസ്ബേ ബഗാനിലെത്തുന്നത്. ബാരറ്റോ അണിഞ്ഞ പത്താം നമ്പര്‍ കുപ്പായത്തിലാവും ഈ മിന്നും സ്ട്രൈക്കര്‍ അടുത്ത സീസണില്‍ ബഗാനുവേണ്ടി കളത്തിലെത്തുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus