|
ഫെര്‍ഗൂസനോട് സിറ്റി മാപ്പുപറഞ്ഞു
ലണ്ടന്‍: ആവേശോജ്ജ്വലമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട ശേഷം നടത്തിയ വിജയാഹ്ളാദ പരേഡിനിടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് അലിക്സ് ഫെര്‍ഗൂസനെ ‘അപമാനിച്ചതിന്’ മാഞ്ചസ്റ്റര്‍ സിറ്റി ടീം അധികൃതര്‍ മാപ്പു പറഞ്ഞു. പരേഡിനിടെ അര്‍ജന്‍റീനിയന്‍ സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ് ഫെര്‍ഗൂസന് ‘നിത്യശാന്തി നേരുന്ന പ്ളക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചത് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. തുറന്ന വാഹനത്തില്‍ സഞ്ചരിക്കവെ ഒരു ആരാധകന്‍ നല്‍കിയ പ്ളക്കാര്‍ഡ് ടെവസ് ഉയര്‍ത്തിക്കാട്ടുകയായിരുന്നു. മുമ്പ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായിരുന്ന വേളയില്‍ ടെവസിന്‍െറ പരിശീലകനായിരുന്നു ഫെര്ഗൂസന്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍