തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നാം ക്ളാസ് പ്രവേശത്തിനുള്ള പ്രായം ഈ അധ്യയനവര്‍ഷം മുതല്‍ ആറ് വയസ്സായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു.
വിദ്യാഭ്യാസ അവകാശനിയമം നിലവില്‍വന്നശേഷവും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില സ്കൂളുകളില്‍ ഒന്നാം ക്ളാസ് പ്രവേശത്തിനുള്ള പ്രായം അഞ്ചായിത്തന്നെ തുടരുന്ന സാഹചര്യത്തിലാണിത്.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളില്‍ കൂടി പ്രായം ആറായി നിജപ്പെടുത്തുംവരെ കേരളത്തിലെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ളാസ് പ്രവേശത്തിനുള്ള പ്രായം അഞ്ചു വയസ്സായി തുടരും. എയ്ഡഡ്, അണ്‍എയ്ഡഡ്, സര്‍ക്കാര്‍ വ്യത്യാസമില്ലാതെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ളാസ് പ്രവേശപ്രായം ആറ് ആക്കാന്‍ ഇടപെടണമെന്ന് സംസ്ഥാനം അഭ്യര്‍ഥിച്ചിരുന്നു.
ഇക്കാര്യത്തില്‍ സമവായത്തിലൂടെ തീരുമാനമെടുക്കാമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍