ലണ്ടന്‍: ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട അന്വേഷണ നിയമനടപടികള്‍ അട്ടിമറിച്ചതിന് റെബേക്ക ബ്രൂക്സിനെതിരെയും ഭര്‍ത്താവ് ചാര്‍ലിക്കെതിരെയും പൊലീസ് കുറ്റംചുമത്തി.
റൂപര്‍ട്ട് മര്‍ഡോക്കിന്‍െറ ഏറ്റവും വിശ്വസ്തയായ എഡിറ്ററായിരുന്നു ഈ 43കാരി.
ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ മാര്‍ച്ച് 13നാണ് ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ബ്രൂക്സിന്‍െറ മൂന്ന് സ്റ്റാഫുകള്‍ക്കെതിരെയും ന്യൂസ് ഇന്‍റര്‍നാഷനല്‍ സുരക്ഷാ തലവന്‍ മാര്‍ക് ഹന്നക്കെതിരെയും പൊലീസ് കുറ്റംചുമത്തിയിട്ടുണ്ട്. നിയമനടപടികള്‍ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് മൂന്നു കുറ്റങ്ങളാണ് റെബേക്കക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് മുമ്പാകെ കമ്പ്യൂട്ടറുകളും മറ്റു രേഖകളും ഒളിപ്പിച്ചുവെച്ചതടക്കമുള്ള കേസുകളാണ് ചുമത്തിയത്.
അതേസമയം, പൊലീസ് നടപടി അന്യായമാണെന്നും പബ്ളിക് പ്രോസിക്യൂസഷന്‍ വകുപ്പിന്‍െറ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും റെബേക്ക പ്രതികരിച്ചു. ന്യൂസ് ഓഫ് ദ വേള്‍ഡ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കഴിഞ്ഞ മാര്‍ച്ച് 13ന് റെബേക്ക ബ്രൂക്സിനെ അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍