യുനൈറ്റഡ് നേഷന്‍സ്: നയതന്ത്രജ്ഞരുടെ ടീമിനോടൊപ്പം ന്യൂയോര്‍ക്കില്‍ ഫുട്ബാള്‍ കളിക്കുന്നതിനിടെ കൂട്ടിയിടിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണിന്‍െറ കൈയൊടിഞ്ഞു. ആറുമാസം ഇടതുകൈക്ക് പ്ളാസ്റ്ററിടാനാണ് ഡോക്ടര്‍മാര്‍ വിധിച്ചത്.
നയതന്ത്രജ്ഞര്‍ക്കായുള്ള വേനല്‍കാല ടൂര്‍ണമെന്‍റ് ബെല്‍ എയര്‍ഫാംഎസ്റ്റേറ്റിലാണ് നടന്നുവരുന്നത്. എല്ലാ യു.എന്‍ ടൂര്‍ണമെന്‍റുകളിലും കളത്തിലിറങ്ങി കളിക്കുന്ന നല്ല കായികപ്രേമിയാണ് 67കാരനായ മൂണ്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍