ലണ്ടന്‍: കൊളംബിയന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് മരണപ്പെട്ടതായി ട്വിറ്ററില്‍ കിംവദന്തി. ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഉംബര്‍ട്ടോ എക്കോയുടെതെന്ന് വിശ്വസിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വാര്‍ത്ത വന്നത്. ‘ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് കൊല്ലപ്പെട്ടു. എനിക്ക് ന്യൂയോര്‍ക്കില്‍നിന്നാണ് വാര്‍ത്ത കിട്ടിയത്’ -ഉംബര്‍ട്ടോ എക്കോ എഴുതി.
2000 ആളുകളോളം പിന്തുടരുന്ന എക്കോയുടെ അക്കൗണ്ടില്‍ വാര്‍ത്ത വന്നതോടെ ട്വിറ്ററില്‍ അനുശോചനങ്ങളും വിലാപങ്ങളും ഒഴുകാന്‍ തുടങ്ങി. വാര്‍ത്തയുടെ വിശ്വാസ്യതയെപ്പറ്റി സംശയമുണ്ടായതുവരെ അതു തുടര്‍ന്നു. മാര്‍ക്വേസ് ഫൗണ്ടേഷന്‍െറ ഡയറക്ടര്‍ ജെയിം ആബല്ലോ ബാല്‍ഫിയും ഊഹാപോഹങ്ങള്‍ നിഷേധിച്ചു. ട്വിറ്ററില്‍ മരിച്ചുവെന്ന കിംവദന്തി വരുന്നവരുടെ കൂട്ടത്തില്‍ അവസാനത്തെ ഇരയാണ് മാര്‍ക്വേസ്. പോപ്പ് ബെന്‍ഡിക്ട് പതിനാലാമന്‍, ഫിദല്‍ കാസ്ട്രോ, പെഡ്രോ, അല്‍മോദോവ്ര്‍ തുടങ്ങിയവരെല്ലാം ട്വിറ്ററിന്‍െറ ശിക്ഷക്ക് ഇരയായവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍