12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ശാസ്ത്രജ്ഞന്‍െറ കൊല: ഇസ്രായേല്‍ ചാരന് ഇറാന്‍ വധശിക്ഷ നടപ്പാക്കി

തെഹ്റാന്‍: ഇസ്രായേല്‍ ചാരനെ ഇറാന്‍ തൂക്കിലേറ്റി. ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മസ്ഊദ് അലി മുഹമ്മദിയുടെ കൊലപാതകത്തില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ മാജിദ് ജമാലി ഫാഷി എന്ന 24കാരനെയാണ് ഇറാന്‍ വധശിക്ഷക്ക് വിധേയനാക്കിയത്. 2010 ജനുവരിയില്‍ വീടിനു പുറത്തുവെച്ചുണ്ടായ സ്ഫോടനത്തിലാണ് മസ്ഊദ് അലി കൊല്ലപ്പെട്ടത്.
ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്‍െറ ചാരനാണ് ഫാഷി. കൊലപാതകം നടത്താനായി 1,20,000 ഡോളര്‍ അദ്ദേഹം കൈപ്പറ്റിയെന്നും ഇറാന്‍ ആരോപിക്കുന്നു.
തെഹ്റാന്‍ സര്‍വകലാശാലയിലെ ഭൗതികശാസ്ത്രം പ്രഫസറാണ് മസ്ഊദ് അലി. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് തങ്ങളുടെ ആണവ പരിപാടികള്‍ തടസ്സപ്പെടുത്തുകയാണെന്ന് ഇറാന്‍ ആരോപിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com