ലണ്ടന്‍: ചാരിറ്റി ബുക് ട്രസ്റ്റിന്‍െറ ഈ വര്‍ഷത്തെ മികച്ച വൈദേശിക ഇംഗ്ളീഷ് നോവലിനുള്ള ഇന്‍ഡിപെന്‍ഡന്‍റ് പുരസ്കാരം അഹാരോണ്‍ അപ്പെല്‍ഫെല്‍ദിന്. സ്വാനുഭവങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടെഴുതിയ ബ്ളൂംസ് ഓഫ് ഡാര്‍ക്ക്നെസ് എന്ന കൃതിക്കാണ് പുരസ്കാരം. രണ്ടാംലോക യുദ്ധകാലത്ത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍നിന്ന് രക്ഷപ്പെട്ടതിന്‍െറ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന നോവലാണിത്.
ജെഫ്രി എം. ഗ്രീനാണ് ബ്ളൂംസ് ഓഫ് ഡാര്‍ക്ക്നെസ് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയതും ബ്രിട്ടനില്‍ പ്രസിദ്ധപ്പെടുത്തിയതുമായ മികച്ച വിദേശസാഹിത്യ കൃതിക്കാണ് ഇന്‍ഡിപെന്‍ഡന്‍റ് പുരസ്കാരം നല്‍കിവരുന്നത്.
യുദ്ധകാലത്ത് ഒരു വേശ്യയാല്‍ സംരക്ഷിക്കപ്പെട്ട 11കാരന്‍െറ കഥയാണ് ബ്ളൂംസ് ഓഫ് ഡാര്‍ക്ക്നെസ്. ഹോളോകാസ്റ്റിനെ അതിജീവിച്ച എഴുത്തുകാരനാണ് അപ്പെല്‍ഫെല്‍ദ്. 1932ല്‍ ഇപ്പോഴത്തെ പടിഞ്ഞാറന്‍ യുക്രെയ്നില്‍ ജനിച്ച അപ്പെല്‍ഫെല്‍ദ് ഏഴാം വയസില്‍ ലേബര്‍ ക്യാമ്പിലെത്തിപ്പെട്ടു. അവിടെനിന്ന് രക്ഷപ്പെട്ടെങ്കിലും 1944ല്‍ ചുവപ്പന്‍ സൈന്യത്തിന്‍െറ പിടിയിലായി. 1946ല്‍ ഫലസ്തീനിലും പിന്നീട് ഇറ്റലിയിലുമെത്തി. ജര്‍മന്‍ കൊലയാളികളുടെ ഭാഷയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം എഴുത്തിന് ഹീബ്രു തെരഞ്ഞെടുക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍