ധാക്ക: വിഖ്യാത എഴുത്തുകാരന്‍ ഹുമയൂണ്‍ അഹ്മദിന്‍െറ രാഷ്ട്രീയ നോവലായ ദെയാലി(ചുമര്‍)ന്‍െറ പ്രസിദ്ധീകരണം ബംഗ്ളാദേശ് ഹൈകോടതി നിരോധിച്ചു. 1975ലെ സൈനിക അട്ടിമറിയില്‍ രാഷ്ട്രപിതാവ് ബംഗബന്ധു ശൈഖ് മുജീബുര്‍ റഹ്മാനും കുടുംബാംഗങ്ങളും വധിക്കപ്പെട്ട സംഭവത്തില്‍ ചരിത്രസത്യങ്ങള്‍ വളച്ചൊടിച്ചുവെന്നതാണ് പ്രസിദ്ധീകരണം നിരോധിക്കാനുള്ള കാരണം.
വിവരങ്ങള്‍ തിരുത്തുന്നതുവരെയാണ് നിരോധം. സംഭവത്തെക്കുറിച്ചു പുറത്തിറങ്ങിയ ആദ്യത്തെ പുസ്തകമായ ദെയാലിലെ വിവരങ്ങള്‍ ഭാവിതലമുറക്കു തെറ്റായ സന്ദേശമാണ് പകര്‍ന്നുനല്‍കുകയെന്ന് അറ്റോര്‍ണി ജനറല്‍ മഹ്ബുബേ ആലം പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍