മുംബൈ: അഞ്ചു ദിവസത്തെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ചൊവ്വാഴ്ച നേട്ടത്തിലാണ് സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്.
മുംബൈ ഓഹരി സൂചിക (സെന്‍സെക്സ്) 112.41 പോയന്‍റ് നേട്ടത്തില്‍ 16,328.25ലും ദേശീയ ഓഹരി സൂചിക(നിഫ്റ്റി) 35 പോയന്‍റ് നേട്ടത്തില്‍ 4,942.80 ലും ഇടപാടുകള്‍ അവസാനിപ്പിച്ചു. രൂപയുടെ മൂല്യം ഉയര്‍ന്നതും യൂറോപ്യന്‍ വിപണികളുടെ തിരിച്ചുവരവുമാണ് തുണയായത്. ഒരവസരത്തില്‍ സെന്‍സെക്സ് 16,370.12 പോയന്‍റ് വരെയെത്തിയിരുന്നു. എല്‍.ആന്‍ഡ്.ടിയാണ് മികച്ച നേട്ടമുണ്ടാക്കിയത്.
ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍സ്, ഡി.എല്‍.എഫ്, സണ്‍ ഫാര്‍മ, സ്റ്ററിലൈറ്റ്, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ നേട്ടം കൊയ്തപ്പോള്‍ എന്‍.ടി.പി.സി, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഐ.ടി.സി, ഗെയ്ല്‍ ഇന്ത്യ എന്നിവ നഷ്ടത്തില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍