സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി തസ്തികയിലെ 1000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ബി.പി.എസ്.പി.ഒ പരീക്ഷ പാസ്സായവര്‍ക്കാണ് അവസരം. 2 വര്‍ഷമാണ് പ്രൊബേഷന്‍ കാലാവധി. എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് മൂന്ന് വര്‍ഷവും വികലാംഗര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും വിമുക്ത ഭടന്മാര്‍ക്ക് മൂന്ന് വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.
യോഗ്യത: ബിരുദം/തത്തുല്യം. ഐ.ബി.പി.എസ്.പി.ഒ പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടിയിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം, ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ് ജയിച്ചിരിക്കണം.
ംംം.രലിrൃേഹയമിസീളശിറശമ.രീ.ശി എന്ന വെബ്സൈറ്റില്‍ മെയ് 25 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. 250 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, വികലാംഗര്‍ എന്നിവര്‍ക്ക് 50 രൂപ. വെബ്സൈറ്റില്‍ നിന്ന് ഫീ പേമെന്റ് ചെലാന്‍ ഡൗണ്‍ലോഡ് ചെയ്ത് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ ഫീസടയ്ക്കണം. ചെലാന്റെ കൗണ്ടര്‍ ഫോയില്‍ തിരിച്ചു വാങ്ങണം. ഇത് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍