ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളിലെ കടപ്പത്ര പ്രതിസന്ധി രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യാന്തര വിപണികളില്‍ അസംസ്കൃത എണ്ണ വില കുത്തനെ ഇടിയുന്നു. ചൊവ്വാഴ്ച്ച ഇടിവ് തുടര്‍ന്നതോടെ എണ്ണ വില അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഏഷ്യന്‍ വിപണികളില്‍ വീപ്പക്ക് 94.34 ഡോളര്‍ എന്ന നിലയിലാണ് ഇടപാടുകള്‍ നടക്കുന്നത്. തിങ്കളാഴ്ച്ച മാത്രം ന്യൂയോര്‍ക്ക് വിപണിയില്‍ എണ്ണ വില വീപ്പക്ക് 1.35 ഡോളര്‍ താഴ്ന്നു.
ലണ്ടന്‍ വിപണിയില്‍ ബ്രന്‍റ് എണ്ണക്ക് 110.55 ഡോളറിനാണ് ഇടപാടുകള്‍ നടക്കുന്നത്.
ഏഷ്യന്‍ വിപണികളില്‍ ഈ മാസം ആദ്യം വീപ്പക്ക് 106 ഡോളര്‍ നിലവാരത്തിലാണ് ഇടപാടുകള്‍ നടന്നിരുന്നത്. ഈ നിലയില്‍ നിന്ന് 11 ശതമാനത്തോളം ഇടിവാണ് എണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍