12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ബൈക്ക് മോഷ്ടിച്ച് നമ്പര്‍ മാറ്റി യാത്ര ചെയ്ത വിദ്യാര്‍ഥികള്‍ പിടിയില്‍

ചാവക്കാട്: മോഷ്ടിച്ച ബൈക്കിന്‍െറ നമ്പര്‍ മാറ്റി യാത്ര ചെയ്ത എടക്കഴിയൂര്‍ സ്വദേശികളായ രണ്ട് പ്ളസ്ടു വിദ്യാര്‍ഥികളെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 29ന് മൂന്നയിനിയിലെ കല്യാണമണ്ഡപത്തിനരികില്‍നിന്ന് അകലാട് സ്വദേശി അഷറഫിന്‍െറ ബൈക്കാണ് മോഷണം പോയത്. ചാവക്കാട് എസ്.ഐ കെ. മാധവന്‍കുട്ടി, അഡീ. എസ്.ഐ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ മണത്തല മുല്ലത്തറയില്‍ വാഹനം പരിശോധിക്കുന്നതിനിടെയാണ് കെ.എല്‍ -എട്ട് എസ് 1887 നമ്പര്‍ ബൈക്ക് പിടികൂടിയത്.
ബൈക്കിലെ നമ്പര്‍ മാറ്റി മറ്റൊരു നമ്പറായിരുന്നു സ്ഥാപിച്ചിരുന്നത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചത്. ബൈക്കില്‍ വെച്ചിരുന്ന നമ്പറിനെക്കുറിച്ച് ആര്‍.ഡി.ഒ ഓഫിസുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ അത് കാറിന്‍േറതാണെന്ന് തിരിച്ചറിഞ്ഞു. ഇതേ ത്തുടര്‍ന്നാണ് കുട്ടികള്‍ കുറ്റം സമ്മതിച്ചത്. വിദ്യാര്‍ഥികളെ ചാവക്കാട് കോടതി ജുവനൈല്‍ ഹോമിലേക്കയച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com