കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകുര്‍ശ്ശി തോട്ട്വരമ്പ് റോഡരികിലെ മണ്ണിടിച്ചില്‍ പാതയുടെ സുരക്ഷക്ക് ഭീഷണിയാകുന്നു.
തോട്ട്വക്കിലെ മണ്ണിടിച്ചില്‍ കാരണം 800മീറ്റര്‍ നീളത്തില്‍ പാതയോരത്ത് ഏഴിലധികം സ്ഥലങ്ങളില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. മുതുകുര്‍ശ്ശി തോടിനോട് ചേര്‍ന്ന് സംരക്ഷണഭിത്തി നിര്‍മിച്ചിട്ടില്ല.
മണ്‍തിട്ടയുടെ തകര്‍ച്ച ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഭീഷണിയാണ്. മുതുകുര്‍ശി-തച്ചമ്പാറ റോഡ് വക്കിലെ തോട്ടുവരമ്പിനോട് ചേര്‍ന്ന സ്ഥലത്ത് സംരക്ഷണഭിത്തി നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കുകയാണ് പരിഹാരമാര്‍ഗം.
നിങ്ങളുടെ അഭിപ്രായങ്ങള്‍