12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

തൊഴിലുറപ്പ് പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു

അഗളി: ഉപകാരമില്ലാത്ത പ്രവൃത്തികള്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കുകയാണെന്ന് ആരോപിച്ച് ചിറ്റൂരില്‍ നാട്ടുകാര്‍ തൊഴിലുറപ്പു പദ്ധതിയുടെ പണികള്‍ തടഞ്ഞു. അഗളി പഞ്ചായത്തിലെ ചിറ്റൂരില്‍ മൂന്ന് നൂറ്റാണ്ടിലേറെ കാലമായി ഉപേക്ഷിച്ച അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭൂമിയില്‍ കാട് വെട്ടിത്തെളിക്കാനെത്തിയ പണിക്കാരെയാണ് തടഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പണികളാണ് തിങ്കളാഴ്ച രാവിലെ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചത്. നാട്ടുകാരുടെ വികസന സ്വപ്നങ്ങള്‍ക്കുപോലും വിഘാതമായി കാടുകയറിക്കിടക്കുന്ന 700 ഏക്കറോളം ഭൂമിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. കാടുകള്‍ വെട്ടിത്തെളിച്ച ശേഷവും വീണ്ടും പഴയ അവസ്ഥയില്‍ തന്നെ തുടരുന്ന പദ്ധതിക്കായി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കാനനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍, കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഗ്രാമസഭ അംഗീകരിച്ച പദ്ധതിയാണിതെന്നും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് റോഡിനിരുവശത്തെയും കാടുകള്‍ വെട്ടിത്തെളിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com