12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് ഭീഷണിയായി മണല്‍വാരല്‍

മലപ്പുറം: 148 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് ഭീഷണിയായി മണല്‍വാരല്‍. പാലത്തില്‍ നിന്ന് അരകിലോമീറ്റര്‍ മാത്രം അകലെയാണ് തൃപ്രങ്ങോട് പഞ്ചായത്തിന്‍െറ അംഗീകൃത കടവായ ചമ്രവട്ടം കടവ്.
പ്രതിദിനം പഞ്ചായത്തിന്‍െറ അനുമതിയോടെ 40 ലോഡ് മണലാണ് ഇവിടെ നിന്ന് വാരുന്നത്. ഇതിന് പുറമെ രേഖയിലില്ലാത്ത വാരലും നടക്കുന്നുണ്ട്. പാലത്തിന് താഴെനിന്ന് പുറത്തൂര്‍ പഞ്ചായത്തും മണലെടുക്കുന്നുണ്ട്. പ്രതിദിനം 40 ലോഡ് മണലാണ് പഞ്ചായത്തിന്‍െറ അനുമതിയോടെ എടുക്കുന്നത്.
പാലത്തിന് തൊട്ടുതാഴെനിന്ന് വന്‍തോതില്‍ മണല്‍ വാരുന്നതില്‍ ജലവിഭവ വകുപ്പ് ആശങ്കയിലാണ്. പുഴയുടെ നിലവിലുള്ള നിരപ്പിനനുസൃതമായാണ് പാലത്തിന് അസ്ഥിവാരം പണിതത്. മണല്‍ വാരല്‍ പുഴയുടെ നിരപ്പ് താഴാന്‍ ഇടയാക്കും. ഫലത്തില്‍ ഇത് പാലത്തെ ദുര്‍ബലമാക്കും. രണ്ട് പഞ്ചായത്തുകളും മത്സരിച്ച് മണലൂറ്റുന്നത് പാലത്തെ അസ്ഥിരപ്പെടുത്തുമെന്നും ഈ മേഖലയില്‍ മണല്‍ വാരല്‍ നിരോധം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം വെക്കേണ്ടിവരുമെന്നും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com