കാസര്‍കോട്: മഴക്കാല രോഗ നിയന്ത്രണത്തിനായി സംസ്ഥാനത്തുടനീളം നടത്തുന്ന ശുചിത്വ ദിനാചരണത്തിന്‍െറ ഭാഗമായി മേയ് 17ന് ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സി.എച്ച്.സി, പി.എച്ച്.സി സബ്സെന്‍റര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, കടകള്‍, നിര്‍ണാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, റോഡുകള്‍, മറ്റ് ബില്‍ഡിങ് സ്ഥിതി ചെയ്യുന്ന ചുറ്റുപാടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ശുചീകരിക്കും. ജില്ലാ-ബ്ളോക്-പഞ്ചായത്ത്-വാര്‍ഡ് തലത്തില്‍ ശുചിത്വ പരിപാടികള്‍ സംഘടിപ്പിക്കും.
സുരക്ഷിത രീതിയിലുള്ള മാലിന്യ നിക്ഷേപം, കൊതുക് ഉറവിട നശീകരണം, ഓട വൃത്തിയാക്കല്‍, പരിസര ശുചീകരണം, ജലസ്രോതസ്സുകള്‍ ബ്ളീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കല്‍, കള നിയന്ത്രണം, പൊതു കക്കൂസുകളുടെ ശുചീകരണം, ടെറസ്, സണ്‍ഷെയ്ഡ് ശുചീകരണം തുടങ്ങിയ പ്രവൃത്തികള്‍ നടത്താന്‍ ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദേശിച്ചു. വ്യാപക രീതിയില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും ശുചീകരണ യത്നത്തില്‍ പരമാവധിപേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
ശുചീകരണ കര്‍മപദ്ധതികള്‍ സംഘടിപ്പിക്കാന്‍ പഞ്ചായത്ത് തലത്തില്‍ 16ന് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും. എല്ലാ ശനിയാഴ്ചതോറും ഡ്രൈ ഡേ ആചരിക്കാന്‍ നിര്‍ദേശം നല്‍കും. യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ. രാഘവന്‍, എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍, എ.ഡി.എം എച്ച്. ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍