12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

കര്‍ഷകരെ അണിനിരത്തി പ്രതിരോധം തീര്‍ക്കും -പി.പി. ദാമോദരന്‍

പയ്യന്നൂര്‍: കടന്നപ്പള്ളി വില്ലേജിലെ മുഴുവന്‍ നെല്‍വയലുകളും ഇല്ലാതാക്കി പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്ന് സി.പി.എം മാടായി ഏരിയാ സെക്രട്ടറിയും കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവുമായ പി.പി. ദാമോദരന്‍ പറഞ്ഞു. വാതക പൈപ്പ്ലൈന്‍ സംബന്ധിച്ച് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ‘മാധ്യമം’ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ തന്നെ പരിമിതമായ കൃഷിഭൂമി ഉപേക്ഷിക്കേണ്ടിവന്നാല്‍ കര്‍ഷക ആത്മഹത്യയാണ് ഉണ്ടാവുക. അതിനാല്‍ ‘ഗെയിലി’ന്‍െറ നീക്കത്തിനെതിരെ കൃഷിക്കാരെ അണിനിരത്തി പ്രതിരോധിക്കേണ്ട സാഹചര്യമാണുള്ളത്. വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിന് കര്‍ഷകസംഘം എതിരല്ല. എന്നാല്‍, ജനജീവിതം തകര്‍ത്തുകൊണ്ടുള്ള വികസനം അംഗീകരിക്കാനാവില്ല -പി. ദാമോദരന്‍ പറഞ്ഞു.
കര്‍ഷകരെ ദ്രോഹിക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കരുതെന്ന് കോണ്‍ഗ്രസ് മാടായി ബ്ളോക് പ്രസിഡന്‍റ് എന്‍. നാരായണന്‍ ആവശ്യപ്പെട്ടു.
ഏറ്റെടുക്കുന്ന ഭൂമിക്ക് തുച്ഛമായ നഷ്ടപരിഹാരം നല്‍കാനാണ് നീക്കം. ഇത് അപലപനീയമാണ്. ഏറ്റെടുക്കുന്ന ഭൂമിക്ക് പൊന്നിന്‍വില നല്‍കാന്‍ തയാറാവണമെന്നും പരമാവധി കൃഷിക്കാര്‍ക്ക് ദ്രോഹമുണ്ടാക്കാത്ത സമീപനം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെല്‍വയല്‍ കീറിമുറിച്ചുകൊണ്ടുള്ള പാചകവാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് 2008ല്‍ കേരള നിയമസഭ പാസാക്കിയ നെല്‍വയല്‍ നീര്‍ത്തട നിയമത്തിന്‍െറ ലംഘനമാണെന്നും അതുകൊണ്ട് വയലിലൂടെ പൈപ്പിടാനുള്ള നീക്കം ഉപേക്ഷിച്ച് ആള്‍താമസമില്ലാത്ത പ്രദേശങ്ങള്‍ കണ്ടെത്തണമെന്നും കണ്ണൂര്‍ പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com