ജി.ഐ.എസ് സംവിധാനവുമായി പാസി

കുവൈത്ത് സിറ്റി: കുവൈത്ത് പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) ആധുനിക സംവിധാനവുമായി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. രാജ്യത്തെ കെട്ടിടങ്ങളെയും സ്ഥാപനങ്ങളെയും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനും സഹായിക്കുന്ന ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്) പാസി സ്വന്തമാക്കിക്കഴിഞ്ഞു.
പാസിയില്‍ ജി.ഐ.എസ് സംവിധാനമേര്‍പ്പെടുത്തുന്നത് പൂര്‍ത്തിയായിക്കഴിഞ്ഞതായി ജനറല്‍ മാനേജര്‍ മുസാഇദ് അല്‍ അസൂസിയാണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഈ സംവിധാനം വഴി രാജ്യത്തെ കെട്ടിടങ്ങളും വീടുകളും കാര്‍ഷിക മേഖലകളും വ്യവാസായിക പ്രദേശങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമൊക്കെ സംബന്ധിച്ച വിവര ശേഖരണം എളുപ്പമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്‍െറ നേട്ടം പാസിക്ക് മാത്രമല്ലെന്നും വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇതില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മാത്രമാവും ലഭ്യമാുവകയെന്നും അടുത്ത ഘട്ടമായി പൊതുജനങ്ങള്‍ക്ക് ഇന്‍റനെറ്റ് വഴി സ്മാര്‍ട്ട് ഫോണുകളിലടക്കം ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ ഇത് പരിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus