|
നൂറില്‍ തൊട്ട് മഡ്രിഡ്്
![]() മഡ്രിഡ്: കിരീടം തിരിച്ചുപിടിച്ച ആഘോഷങ്ങളിലേക്ക് നൂറു പോയന്‍റിന്‍െറ അലങ്കാരം ചാര്‍ത്തി റയല്‍ മഡ്രിഡിന്‍െറ വിസ്മയനേട്ടം. സ്പാനിഷ് ഫുട്ബാള്‍ ലീഗില്‍ ബദ്ധവൈരികളായ ബാഴ്സലോണയുടെ മേല്‍ക്കോയ്മ തകര്‍ത്ത് ആധികാരികതയോടെ കിരീടത്തില്‍ മുത്തമിട്ട റയല്‍ ഞായറാഴ്ച നടന്ന അവസാന മത്സരത്തില്‍ റയല്‍ മയ്യോര്‍ക്കയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് കീഴടക്കി 38 മത്സരങ്ങളില്‍ നൂറു പോയന്‍െറന്ന മാന്ത്രിക സംഖ്യ തികച്ചു. സ്പാനിഷ് ലീഗില്‍ ഇതാദ്യമായാണ് ഒരു ടീം 100 പോയന്‍റ് സ്വന്തമാക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ മുന്നിലെത്തിയ റയല്‍ നിരയില്‍ മെസൂത് ഒസീല്‍ രണ്ടുതവണ വല കുലുക്കി. ഒരു ഗോള്‍ കരീം ബെന്‍സേമയുടെ വകയായിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍