|
മെസ്സിക്ക് ഗോള്‍ഡന്‍ ഷൂ
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഗോളടിവീരനുള്ള ഗോള്‍ഡന്‍ഷൂ പുരസ്കാരം ബാഴ്സലോണയുടെ അര്‍ജന്‍റീനാ താരം ലയണല്‍ മെസ്സിക്ക്. സ്പാനിഷ് ലീഗില്‍ സീസണില്‍ 50 ഗോളുകള്‍ നേടിയ ഈ 24കാരന്‍ 100 പോയന്‍റുമായാണ് പുരസ്കാരത്തിന് അര്‍ഹനായത്. സ്പാനിഷ് ലീഗില്‍ 46 ഗോളുമായി തനിക്കു പിന്നില്‍ രണ്ടാമതെത്തിയ റയല്‍ മഡ്രിഡിന്‍െറ പോര്‍ചുഗീസ് വിങ്ങര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് ഗോള്‍ഡന്‍ ഷൂവിനുള്ള മത്സരത്തില്‍ മെസ്സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 92 പോയന്‍റാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സനലിനുവേണ്ടി 30 ഗോളുകള്‍ നേടിയ റോബിന്‍ വാന്‍ പെഴ്സി 60 പോയന്‍േറാടെ മൂന്നാമതെത്തി. ജര്‍മന്‍ ലീഗില്‍ ഷാല്‍ക്കെയുടെ ക്ളാസ്യാന്‍ ഹണ്ടെലാര്‍ (29 ഗോള്‍, 58 പോയന്‍റ്) നാലും ഇറ്റാലിയന്‍ ലീഗില്‍ എ.സി മിലാന്‍െറ സ്ളാറ്റന്‍ ഇബ്രാഹിമോവിച്ച് (28 ഗോള്‍, 56 പോയന്‍റ്) അഞ്ചും സ്ഥാനം നേടി. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ സ്റ്റാര്‍ സ്ട്രൈക്കര്‍ വെയ്ന്‍ റൂണി (27 ഗോള്‍, 54 പോയന്‍റ്) ആറാമതെത്തി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍