|
ചെന്നൈക്ക് സൂപ്പര്‍ ജയം
കൊല്‍ക്കത്ത: ജയിക്കാന്‍ അവസാന പന്തില്‍ അഞ്ചു റണ്‍സ് വേണ്ടിയിരിക്കെ ഡ്വെ്ന്‍ ബ്രാവോ തൊടുത്ത സിക്സര്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് നല്‍കിയത് വിലപ്പെട്ട രണ്ടു പോയന്‍റ്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ അവസാന പന്തു വരെ ആവേശം വിതറിയ മത്സരത്തില്‍ സൂപ്പര്‍ കിങ്സ് അഞ്ചു വിക്കറ്റിന്‍െറ ജയം സ്വന്തമാക്കി. ക്യാപ്റ്റന്‍ ഗൗതം ഗംഭീറും (43 പന്തില്‍ 62) ബ്രെന്‍ഡണ്‍ മക്കല്ലവും (29 പന്തില്‍ 37) ഒന്നാം വിക്കറ്റില്‍ 99 റണ്‍സ് ചേര്‍ത്തെങ്കിലും പിന്നീടു വന്നവര്‍ മങ്ങിയപ്പോള്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍