Mon, 05/14/2012 - 23:55 ( 1 year 6 daysago)
റൗള്‍ ഖത്തര്‍ ക്ളബില്‍
(+)(-) Font Size

ദോഹ: സ്പെയിനിന്‍െറ വിഖ്യാത സ്ട്രൈക്കര്‍ റൗള്‍ ഗോണ്‍സാലസ് ഖത്തറിലെ അല്‍സദ്ദ് ക്ളബിലേക്ക് കൂടുമാറി. ഏറെക്കാലം റയല്‍ മഡ്രിഡിന്‍െറ മുന്നണിപ്പോരാളിയായിരുന്ന 34കാരന്‍ ജര്‍മന്‍ ക്ളബായ ഷാല്‍ക്കെയിന്‍നിന്നാണ് അല്‍സദ്ദിന്‍െറ അണിയിലെത്തുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് പുതിയ ക്ളബുമായി റൗള്‍ ഒപ്പുചാര്‍ത്തിയതെന്ന് ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ വ്യക്തമാക്കി. കൂടുമാറ്റത്തിന്‍െറ മറ്റു വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം അമീര്‍ കപ്പില്‍ അല്‍സദ്ദ് ടൈബ്രേക്കറില്‍ 5-4ന് അല്‍ഗറാഫയോട് കീഴടങ്ങുന്നതിന് ദൃക്സാക്ഷിയായി റൗള്‍ ഗാലറിയിലുണ്ടായിരുന്നു.
ഷാല്‍കെക്കുവേണ്ടി 66 മത്സരങ്ങളില്‍ 28 ഗോളുകള്‍ നേടിയ റൗള്‍ 1994 മുതല്‍ 2010 വരെ റയല്‍ മഡ്രിഡ് നിരയില്‍ 550 മത്സരം കളിച്ച് 228 ഗോളുകള്‍ സ്വന്തമാക്കിയിരുന്നു. 102 കളികളില്‍ സ്പെയിനിന് ബൂട്ടണിഞ്ഞ റൗളിന്‍െറ രാജ്യാന്തര മത്സരങ്ങളിലെ ഗോള്‍സമ്പാദ്യം 44 ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus