ന്യൂദല്‍ഹി: ഒരാഴ്ചയായി തുടരുന്ന പൈലറ്റുമാരുടെ സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ദല്‍ഹിയില്‍ ചേര്‍ന്ന ഡയരക്ടറേറ്റ് ബോര്‍ഡിന്റെ യോഗത്തിലാണ് തീരുമാനം.
സമരത്തിന് ഒരു ന്യായീകരണവുമില്ലെന്ന് യോഗം വിലയിരുത്തി. സര്‍ക്കാര്‍ തീരുമാനമനുസരിച്ച് മുന്നോട്ട് പോകാനും യോഗത്തില്‍ തീരുമാനമായി.
അതേസമയം, എയര്‍ഇന്ത്യയിലെ പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് 13 അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി എയര്‍ ഇന്ത്യ ഇന്ന് റദ്ദാക്കിയിരുന്നു.
ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡില്‍പെട്ട 200ഓളം പൈലറ്റുമാരാണ് ചൊവ്വാഴ്ച മുതല്‍ സമരം ആരംഭിച്ചത്. സമരം ചെയ്യുന്ന പൈലറ്റുമാര്‍ക്കെതിരെ കടുത്ത നടപടികളാണ് എയര്‍ഇന്ത്യ സ്വീകരിക്കുന്നത്. സമരം തുടങ്ങിയ ശേഷം 71 പൈലറ്റുമാരെയാണ് എയര്‍ ഇന്ത്യ പുറത്താക്കിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍