കരിമണ്ണൂര്‍: കരിമണ്ണൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഉള്‍പ്പെടുന്ന കുരുമ്പുപാടം, പള്ളിക്കാമുറി പ്രദേശത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു. പ്രദേശത്തെ നിരവധി പേര്‍ ഇതിനകം ചികിത്സ തേടി ആശുപത്രികളില്‍ എത്തിയിട്ടുണ്ട്. ചില വീടുകളിലെ മുഴുവന്‍ ആളുകളും ആശുപത്രിയിലാണ്.
പലര്‍ക്കും പനി തുടങ്ങും മുമ്പ് ശക്തമായ തലവേദന അനുഭവപ്പെടാറുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ചികിത്സാ സൗകര്യം ഇല്ലാത്തതിനാല്‍ മിക്കയാളുകളും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
എട്ടാം വാര്‍ഡില്‍ പള്ളിക്കാമുറിക്ക് സമീപം റോഡ് വക്കിലുള്ള പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് പഞ്ചായത്തിലെ മാലിന്യം നിക്ഷേപിക്കുന്നത്.
നീരുറവയുള്ള കിണറായതിനാല്‍ ഇവിടെ നിക്ഷേപിക്കുന്ന മാലിന്യം അഴുകി ചുറ്റുവട്ടത്തുള്ള കിണറുകളിലെ വെള്ളവും മലിനമാകാനിടയുണ്ട്. മാലിന്യ നിക്ഷേപത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പനി പടരുമ്പോഴും അധികൃതരുടെ പ്രതിരോധ പ്രവര്‍ത്തനം നടത്താത്തതിനാല്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍