വടശ്ശേരിക്കര: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി അത്തിക്കയം ടൗണ്‍. ഓവുചാല്‍ ഇല്ലാത്തതിനാല്‍ അത്തിക്കയത്തിന്‍െറ പരിസരപ്രദേശത്തെ മുഴുവന്‍ മാലിന്യവും മഴപെയ്താല്‍ പഞ്ചായത്തോഫിസിന്‍െറ മുന്നില്‍ അടിഞ്ഞുകൂടും.
എല്ലാ കൊല്ലത്തേയും പഞ്ചായത്ത് ബജറ്റില്‍ അത്തിക്കയത്തിന്‍െറ നവീകരണ പദ്ധതികളെക്കുറിച്ച് പ്രഖ്യാപനം നടത്താറുണ്ടെങ്കിലും ബസ്സ്റ്റാന്‍ഡ് നിര്‍മിച്ചതു മാത്രമാണ് 20 കൊല്ലങ്ങള്‍ക്കുള്ളില്‍ നടന്ന നവീകരണപ്രവര്‍ത്തനം. റോഡും ആറ്റുപുറംപോക്കും നാട്ടുകാര്‍ കൈയേറി കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തി.
അത്തിക്കയത്തെ ഇടുങ്ങിയ റോഡു കൈയേറി വീടുകളിലേക്ക് ചിലര്‍ കോണ്‍ക്രീറ്റുവഴി നിര്‍മിച്ചത് വാഹനക്കുരുക്കിന് കാരണമാകുമ്പോഴും അധികൃതര്‍ മൗനത്തിലാണ്. ഓട്ടോറിക്ഷാ, ടാക്സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനിടമില്ലാത്തതും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.
പഞ്ചായത്ത് ആസ്ഥാനത്ത് പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ല. മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ മുഴുവന്‍ സമീപത്തുള്ള തോട്ടില്‍ നിക്ഷേപിക്കുകയാണ്.
എല്ലാമാസവും നൂറുകണക്കിന് ശബരിമല തീര്‍ഥാടകരും പെരുന്തേനരുവി സന്ദര്‍ശകരും എത്തുന്ന ഇവിടെ ശുചീകരണതൊഴിലാളികളോ ആവശ്യത്തിന് ശുചീകരണ സംവിധാനങ്ങളൊ ഏര്‍പ്പെടുത്തിയിട്ടുമില്ല.
അത്തിക്കയം ടൗണിലൂടെ കടന്നുപോകുന്ന വെച്ചൂച്ചിറ റോഡിന്‍െറ ഇരുവശവും ഇടിഞ്ഞുതാണ് ദിനംപ്രതി അപകടങ്ങള്‍ ഉണ്ടായിട്ടും പഞ്ചായത്തധികൃതര്‍ ഗൗനിക്കുന്നില്ലെന്ന് അത്തിക്കയത്തെ വ്യാപാരികള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍