പരവൂര്‍: യാത്രപോയ ഓട്ടോഡ്രൈവറെ ഗുണ്ടാസംഘം മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഓട്ടോതൊഴിലാളികള്‍ തിങ്കളാഴ്ച പരവൂരില്‍ പണിമുടക്കും. പരവൂര്‍ കുറുമണ്ടല്‍ സ്വദേശി സുരേഷിനാണ് (55) മര്‍ദനമേറ്റത്. ഞായറാഴ്ച ഉച്ചയോടെ കുറുമണ്ടല്‍ കല്ലുംകുന്ന് സ്വദേശികളായ യുവാക്കള്‍ പരവൂര്‍ ടൗണില്‍നിന്ന് സുരേഷിന്‍െറ ഓട്ടോ വിളിച്ച് കല്ലുംകുന്നിലെത്തിയശേഷം കാരണംകൂടാതെ മര്‍ദിക്കുകയായിരുന്നത്രെ. അക്രമികള്‍ മദ്യപിച്ചിരുന്നതായി പറയുന്നു. സാരമായി പരിക്കേറ്റ് അവശനായ സുരേഷ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍