കൊട്ടാരക്കര: അസൗകര്യങ്ങളുടെ നടുവില്‍ കൊട്ടാരക്കര സ്വകാര്യ ബസ്സ്റ്റാന്‍ഡ്. താലൂക്കിലെ തിരക്കേറിയ ബസ്സ്റ്റാന്‍ഡാണിത്.
ദിവസവും നൂറില്‍ക്കൂടുതല്‍ ബസുകളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. പഞ്ചായത്തിന്‍െറ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നാണിത്. ഓട തകരാറിലായതുമൂലം മാലിന്യം സ്റ്റാന്‍ഡില്‍ക്കൂടിയായിരുന്നു ഒഴുകിയിരുന്നത്. യാത്രക്കാരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിഷേധത്തിനൊടുവിലാണ് ഓടയടക്കം നവീകരിക്കാന്‍ നടപടി തുടങ്ങിയത്. മൂന്നുമാസം കഴിഞ്ഞിട്ടും ഇതിന്‍െറ പണികള്‍പോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അടിസ്ഥാനസൗകര്യങ്ങള്‍പോലും മതിയായിട്ടില്ല. യാത്രക്കാര്‍ക്കായി നിര്‍മിച്ചിട്ടുള്ള കാത്തിരിപ്പുകേന്ദ്രം വൃത്തിഹീനമാണ്. പുറമേനിന്ന് കച്ചവടക്കാര്‍ മാലിന്യം നിക്ഷേപിക്കുന്നതും ബസ്സ്റ്റാന്‍ഡിനുള്ളിലാണ്. ബസുകള്‍ പുറപ്പെടുന്ന സമയവിവരസൂചികപോലും ഇല്ല. സന്ധ്യ കഴിഞ്ഞാല്‍ വെളിച്ചമില്ലാത്ത അവസ്ഥയാണ്. സ്ത്രീ യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. സമീപത്തായി വിദേശമദ്യശാലയുള്ളതിനാല്‍ മദ്യപന്മാരുടെ ശല്യവും അസഹനീയമാണ്. അഞ്ചുവര്‍ഷമായി പൊലീസ് എയ്ഡ്പോസ്റ്റിന്‍െറ പ്രവര്‍ത്തനം നിലച്ചിട്ട്. റൂറല്‍ എസ്.പി ഓഫിസ് വന്നിട്ടും എയ്ഡ്പോസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍