എരമല്ലൂര്‍: വാല്‍വ് തകരാര്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് അണുബാധയേറ്റ് കഴിയുന്ന നിര്‍ധന കുടുംബത്തിലെ യുവാവ് ചികിത്സാസഹായം തേടുന്നു. അരൂര്‍ പഞ്ചായത്ത് 11ാം വാര്‍ഡ് ചന്തിരൂര്‍ കിളിയന്തറ ലക്ഷംവീട് കോളനിയില്‍ വിശ്വനാഥന്‍െറ മകന്‍ വിപിനാണ് (24) ഐ.സി.യുവില്‍ കഴിയുന്നത്. വാല്‍വ് തകരാറിന് ശസ്ത്രക്രിയ നടത്തി രണ്ടുമാസം പിന്നിട്ടപ്പോള്‍ ഉണ്ടായ അണുബാധയാണ് ഗുരുതരാവസ്ഥക്ക് കാരണം. കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്ന വിശ്വനാഥന്‍ ഏകമകനുവേണ്ടി ലക്ഷങ്ങള്‍ സംഘടിപ്പിച്ചാണ് ചികിത്സ നടത്തിയത്. ഇപ്പോഴത്തെ ചികിത്സക്ക് ദിവസം 25,000 രൂപയോളം ആശുപത്രിയില്‍ ചെലവുവരുന്നു. നാട്ടില്‍ പലരോടും കടം വാങ്ങിയാണ് ചികിത്സ തുടരുന്നത്.
ഇതിനിടെ, ഒരു ശസ്ത്രക്രിയകൂടി വേണ്ടിവരുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് വിശ്വനാഥന്‍. ചന്തിരൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 2361 എന്ന നമ്പരില്‍ അക്കൗണ്ട് ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍