12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

ആലുവ പാലസില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ നശിക്കുന്നു

ആലുവ: ആലുവ പാലസില്‍ ടൂറിസം വകുപ്പിന്‍െറ ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ നശിക്കുന്നു. ഒരു അംബാസഡറും ലാന്‍സറുമാണ് ഇവിടെ കിടന്ന് നശിക്കുന്നത്. അധികം പഴക്കമില്ലാത്തവയാണ് ഇവ. 11000 കി.മീ.മാത്രമാണ് അംബാസഡര്‍ ഓടിയിട്ടുള്ളൂ.
പാലസില്‍ കാറുകളിടുന്ന ഷെഡിന് പുറത്താണ് ഇത് കിടക്കുന്നത്. കാറിന്‍െറ മുന്‍വശത്ത് കാടുകയറി തുടങ്ങി. മഴയും വെയിലും കൊണ്ട് തുരുമ്പ് കയറിയിട്ടുണ്ട്. ഇതുമൂലം ചിലഭാഗങ്ങള്‍ ദ്രവിച്ച അവസ്ഥയാണ്. പാലസിലെ കിഴക്കുഭാഗത്തെ കാര്‍ പോര്‍ച്ചിലാണ് ലാന്‍സര്‍ കിടക്കുന്നത്. കേടായതിനെത്തുടര്‍ന്ന് നാളുകളായി ഇത് ഇവിടെ കയറ്റിയിട്ടിട്ട്. നന്നാക്കാനുള്ള നടപടി ഉണ്ടായിട്ടില്ല.
പാലസിലും വിമാനത്താവളത്തിലും വന്നുപോകുന്ന മന്ത്രിമാരടക്കമുള്ള വി.ഐ.പികള്‍ക്ക് വേണ്ടിയാണ് ഇവിടെ കാറുകള്‍ സൂക്ഷിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com